കാതോലിക്കാ ബാവാക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി

മസ്‌കറ്റിലെ റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് മുഖ്യാതിഥിയായിരുന്നു. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്തുവാന്‍ എല്ലാ മതവിഭാഗങ്ങളും ഒരുകുടക്കീഴില്‍ അണിനിരക്കണമെന്ന് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമ്പരാഗത സ്വീകരണ ഘോഷയാത്രയോടെയാണ് അതിഥികളെ വേദിയിലേക്കാനയിച്ചത്. കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും മസ്‌കത്ത് മഹാ ഇടവകയും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സ്ഥാനപതി പറഞ്ഞു.