സുൽത്താനേറ്റിൽ മഴ തുടരുമെന്ന് ഒമാൻ മെട്രോളജി അറിയിച്ചു 

സുൽത്താനേറ്റിലെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. മുസന്തം ഗവർണറേറ്റിലും മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. തീരമേഖലകൾ താരതമ്യേന പ്രഷുബ്ധമായി തന്നെ തുടരും.അതേ സമയം, രാജ്യത്തുടനീളം പൊതുവെ തണുത്ത കാലാവസ്ഥയാകും അനുഭവപ്പെടുക.