ഒമാനിൽ 58 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 58 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,053 ആയി. ഇതിൽ 3,84,145 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 90 പേർക്ക് രോഗം ഭേദമായി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4257 പേരാണ് രാജ്യത്ത് രോഗബാധിതരായി മരണപ്പെട്ടത്. നിലവിൽ 26 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 2 പേർ ഐ.സി.യുവിലാണ്.