ഒമാനിൽ 14 പേർക്ക് കോവിഡ്

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14 പേർക്ക് മാത്രം. 23 പേർ പുതിയതായി രോഗമുക്തരായി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുൽത്താനേറ്റിൽ ഇതുവരെ 3,89,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,84,215 പേർ രോഗമുക്തരായി. 4258 പേർ മരണപ്പെട്ടു. 98.7 ശതമാനം ആണ് രോഗമുക്തി നിരക്ക്. നിലവിൽ 25 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 4 പേർ ഐ.സി.യുവിലാണ്.