രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുക്കരുതെന്ന് കർശന മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വാക്സിനേഷൻ പൂർത്തിയാകാതെ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആണ് സംഘം ചേർന്നുള്ള നമസ്കാരത്തിന് ഒമാനിൽ അനുമതി നൽകിയിരിക്കുന്നത്.