ഒമാനിൽ 424 പേർക്ക് മോചനം

പിഴ ഒടുക്കുവാനോ, മറ്റ് സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുവാനോ കഴിയാതെ ഒമാനിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന 424 പേർക്ക് റമദാൻ മാസത്തിൽ മോചനം അനുവദിച്ചു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ ‘ഫാക് കുർബാ’ പദ്ധതി മുഖാന്തരമാണ് നൂറ് കണക്കിന് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറന്നത്. മസ്‌കറ്റ് ഗവർണറേറ്റിൽ 160 പേരും, വടക്കൻ ബാത്തിനയിൽ 120 പേരും,
അൽ ബുറൈമിയിൽ 67 പേരും, അൽ ദാഖിലിയയിൽ 46 പേരും, തെക്കൻ ബാത്തിനയിൽ 31 പേരുമാണ് ജയിൽ മോചിതരാവുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ ഒരു അവസരം കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഫാക് കുര്‍ബ’ പദ്ധതിക്ക് ഒമാൻ ലോയേഴ്‍സ് അസോസിയേഷൻ രൂപം നല്‍കിയത്. ഒമാനിലെ നൂറിലധികം അഭിഭാഷകരാണ് 2012 മുതൽ ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തിവരുന്നത്.