സ്പേസ് ജെറ്റ് സർവീസുകൾ ആരംഭിച്ചു

ഒമാനും ഇന്ത്യക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിച്ച് സ്പേസ് ജെറ്റ്. ആഴ്ചയിൽ 3 വിമാനങ്ങൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത്. വരുന്ന ആഴ്ചകളിൽ ഇവയുടെ എണ്ണം വർധിപ്പിക്കും. നിലവിൽ മസ്ക്കറ്റിൽ നിന്നും അഹമ്മദാബാദിലേക്കും തിരികെ മസ്ക്കറ്റിലേക്കുമാണ് സർവീസുകൾ ഉള്ളത്. ഒമാൻ എയർപോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്.