വിശുദ്ധ ഈദ് ദിനത്തിൽ ഒമാനിലെ ജയിലുകളിൽ കഴിയുന്ന 304 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് അനുവദിച്ചു. ഇതോടെ ഇവർ ജയിൽ മോചിതരാകും. 108 വിദേശികളും ഇതിൽ ഉൾപ്പെടുന്നു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്നവർക്കും, അവരുടെ കുടുംബാഗങ്ങൾക്കും സുൽത്താന്റെ ഈ
തീരുമാനം പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. രാജ്യത്ത് ജയിലിൽ കഴിയുന്ന ഏതൊരു കുറ്റവാളിക്കും ഇളവ് അനുവദിക്കാനുള്ള അധികാരം രാജ്യത്തിന്റെ പരമാധികാരിയായ സുൽത്താന് ഉണ്ട്.