മസ്ക്കറ്റിലെ വെയർഹൌസ് കേന്ദ്രത്തിൽ തീപിടുത്തം

മസ്ക്കറ്റിലെ ഒരു വെയർഹൗസ് കേന്ദ്രത്തിൽ ഇന്ന് ഉച്ചയ്ക്ക് വൻ തീപിടുത്തമുണ്ടായി. മസ്ക്കറ്റിലെ സീബ് വിലായത്തിലുള്ള അൽ ജിഫ്നൈൻ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഒമാൻ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തുകയും തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൂർത്തിയാക്കുകയും ചെയ്തു.