ഒമാനിൽ പച്ചക്കറി വില കുതിച്ചുയരും

ഒമാനിൽ പച്ചക്കറി സീസൺ അവസാനിക്കാനിരിക്കെ പച്ചക്കറിവിലയിൽ വൻ വർധനവുണ്ടാകുന്നു. തക്കാളി അടക്കമുള്ള സാധനങ്ങളുടെ വിലയാണ് ഇപ്പോൾ ഉയരുന്നത്. ഒരു കിലോ തക്കാളിക്ക് 500 ബൈസയാണ് ഇപ്പോൾ ഈടാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഹൈപ്പർ മാർക്കറ്റുകളിലെല്ലാം വില വർധനവ് ഉണ്ടായിട്ടുണ്ട്. മേയ് 15നാണ് ഒമാൻ പച്ചക്കറി സീസൺ അവസാനിക്കുന്നത്. ഇത് അവസാനിക്കുന്നതോടെ പച്ചക്കറികൾ പുറത്തു നിന്നും കൊണ്ടുവരേണ്ടി വരും ഇതോടെ വില കൂടാൻ തുടങ്ങും. വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തേക്ക് വരുന്ന
കണ്ടെയ്നർ നിരക്കുകൾ കഴിഞ്ഞ വർഷത്തിനേക്കാളും നാലിരട്ടി വരെ വർധിച്ചതും വില കൂടുന്നതിന് കാരണമാകുന്നുണ്ട്.