ഈദ് പ്രാർത്ഥനയ്ക്കായി സീബിലെ അൽ സുൽഫി പള്ളിയിലെത്തി ഒമാൻ സുൽത്താൻ

വിശുദ്ധ ഈദ് ദിനത്തിൽ പ്രാർത്ഥനയ്ക്കായി സീബിലെ അൽ സുൽഫി പള്ളിയിലെത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്‌. കിരീടാവകാശിയും സുൽത്താന്റെ മകനുമായ തെയാസിൻ ബിൻ ഹൈതം അൽ സെയ്ധും സുൽത്താനൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സായുധ സേന മേധാവിമാർ, ഉപദേശകർ, പുരോഹിതർ തുടങ്ങിയ പ്രമുഖരും ഒപ്പമുണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം മുഴുവൻ ആളുകളും സുൽത്താന് ഈദ് ആശംസകൾ അറിയിച്ചു. സുൽത്താനോടുള്ള ആദര സൂചകമായി പീരങ്കിപ്പട 21 തവണ ആകാശത്തേക്ക് വെടിയുതിർത്തു.