ഒമാൻ സ്വദേശിയെ കണ്ടെത്തുന്നതിനായി സഹായം തേടുന്നു

കാണാതായ ഒമാനിൽ സ്വദേശിയെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സുർ വിലായത്തിൽ നിന്നുള്ള മുഹമ്മദ് ബിൻ നാസർ ബിൻ മുഹമ്മദ് അൽ മാമരിയെ ആണ് കാണാതായത്. കഴിഞ്ഞ ഏപ്രിൽ 28 വ്യായാഴ്ച വീട്ടിൽ നിന്നും പുറപ്പെട്ട ഇദ്ദേഹം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർ റോയൽ ഒമാൻ പോലീസിന്റെ കാൾ സെന്റർ നമ്പറായ 9999 വഴിയോ, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിയോ അറിയിക്കേണ്ടതാണ്.