ഒമാനിലെ പ്രധാന വാണിജ്യ പാതയായ അഖ്ബാത് അമീറത് – ബൗഷർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അതേ സമയം ബൗഷറിൽ നിന്നും അമീറതിലേക്ക് നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല. ഇന്ന് വൈകുന്നേരത്തോടെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാണ് സാധ്യതയുള്ളത്. റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.