ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് പരിക്ക്. ഒമാനിലെ ദുഖത്ത് നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ജാസിൽ എന്ന സ്ഥലത്ത് അപടത്തിൽപ്പെടുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വാഹനം തല കീഴായി മറിയുകയും പിന്നീട് തീ പിടിക്കുകയുമായിരുന്നു. വാഹനം കത്തിയത് ആളുകളെ മാറ്റിയതിന് ശേഷമായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ മുള്ളൂർക്കര സ്വദേശി ഷഫീഖ് നിയാസിനെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വേങ്ങര സ്വദേശി മഹമൂദിനും പരിക്ക് പറ്റിയിട്ടുണ്ട്. വാഹനത്തിൽ അഞ്ച് പേരാണ് സഞ്ചരിച്ചിരുന്നത്.