അലഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ

ഒമാനിൽ പൊതു ഇടങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 100 റിയാൽ വീതം പിഴ ഈടാക്കും. മസ്ക്കറ്റിൽ ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ അല്ലാതെ മറ്റെവിടെയും മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമ ലംഘനം നടത്തുന്നവർക്ക് ഇത് മാറ്റുന്നതിന് ഒരു ദിവസം ഗ്രേസ് പിരീഡ് അനുവദിക്കുന്നതാണ്. ഈ സമയത്തിനുള്ളിൽ വലിച്ചെറിഞ്ഞ മാലിന്യം കൃത്യമായ ഇടങ്ങളിലേക്ക് മാറ്റണം. നിയമ ലംഘനം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.