പൊതു സ്ഥലങ്ങളിൽ തീ ഇടുന്നവർക്ക് പിഴ ഈടാക്കി മസ്ക്കറ്റ് മുനിസിപ്പാലിറ്റി
മസ്ക്കറ്റിൽ മരച്ചുവടുകളിലും മറ്റ് പൊതു ഇടങ്ങളിലും തീ ഇടുന്നവർക്ക് കർശന മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി. ഇനിമുതൽ ഇത്തരത്തിൽ നിരുത്തരവാദവും പാരിസ്ഥിതിക വിരുദ്ധവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് 20 റിയാൽ പിഴ ഈടാക്കുന്നതാണ്. മസ്ക്കറ്റിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾക്ക് മുനിസിപ്പാലിറ്റി ഉത്തരവിട്ടത്.