പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് കനത്ത പിഴ

ഒമാനിൽ ഇനിമുതൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർ കനത്ത പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മസ്ക്കറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുകയോ, ക്യാമറകളിൽ പതിയുകയോ ചെയ്താൽ 20 റിയാൽ പിഴ ഈടാക്കുന്നതാണ്. ഒമാനിലെ പൊതു ജനങ്ങൾക്കിടയിൽ സാമൂഹിക പ്രതിബന്ധത വളർത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള കർശന നടപടികളാണ് ഇപ്പോൾ ഏർപ്പെടുത്തുന്നത്.