ഒമാനിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 147 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,273 ആയി. ഇതിൽ 3,84,486 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 243 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.8 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് ഒരാൾക്ക് കൂടി ജീവൻ നഷ്ടമായതോടെ ഒമാനിലെ ആകെ കോവിഡ് മരണസംഖ്യ 4,259 ആയി. കഴിഞ്ഞ 10 ദിവസത്തിനിടെ 23 പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 3 പേർ ഐസിയുവിലാണ്.