സദ്ഗുരു ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കുന്നു. ഭാവിതലമുറക്കായി മണ്ണ് സംരക്ഷിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവത്കരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് മോട്ടോർ സൈക്കിളിലൂടെ 30,000 കിലോമീറ്റർ ആണ് ഇദ്ദേഹം യാത്ര നടത്തുന്നത്. മാർച്ച് 21ന് തുടങ്ങിയ യാത്ര ജി.സി.സി രാജ്യങ്ങളിലുടെ കടന്നുപോകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്. ഇതിെൻറ ഭാഗമായാണ് ഒമാനിലുമെത്തുന്നത്. മേയ് 25, 26 തീയതികളിലായിരിക്കും ഇദ്ദേഹം ഒമാനില്‍ ഉണ്ടാവുകയെന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.