ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ കഴിഞ്ഞ ഏതാനും നാളുകളായി അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പല ഗവർണറേറ്റുകളിലും ഇതിനോടകം താപനില 45 ഡിഗ്രി പിന്നിട്ടിട്ടുണ്ട്. അതേ സമയം വരും മണിക്കൂറുകളിൽ രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ സ്വാധീനം അനുഭവപ്പെടുമെന്നുള്ളതിനാൽ താപനില ഇനിയും ഉയരുന്നതിനാണ് സാധ്യതയുള്ളത്. മരുപ്രദേശങ്ങളിലും, തീര മേഖലകളിലും ഇത് 50 ഡിഗ്രി വരെ ഉയരും. ദോഫാർ , അൽ വുസ്ത, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, മസ്ക്കറ്റ് ഗവർണറേറ്റുകളിൽ ആകും ശക്തമായ ചൂട് അനുഭവപ്പെടുക.