കണ്ണീരിൽ കുതിർന്ന വിട : ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം കബറടക്കി

അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം കബറടക്കി. അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളയിലായിരുന്നു കബറടക്കം. അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മയ്യിത്ത് നമസ്കരിച്ചു. അൽ നഹ്യാൻ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ചേർന്നു.

മഗ്‌രിബിന് (സൂര്യാസ്തമയം) ശേഷം രാജ്യത്തുടനീളമുള്ള പള്ളികളിൽ മയ്യിത്ത് നമസ്‌കാരം നടന്നിരുന്നു. യുഎഇ പ്രസിഡന്റിന് വേണ്ടിയുള്ള പ്രാർഥനകൾ ആചരിക്കാൻ പൗരന്മാരും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ഒത്തുകൂടി.