ഒമാനിൽ മരങ്ങൾക്ക് തീയിട്ട പ്രവാസികളെ എൻവയോൻമെന്റ് അതോറിറ്റി അധികൃതർ അറസ്റ്റ് ചെയ്തു. മരങ്ങൾ കത്തിച്ച് ചാർക്കോൾ ഉണ്ടാക്കി, അത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. തെക്കൻ ബാതിനാ ഗവർണറേറ്റിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഒമാനിലെ നിയമങ്ങൾ പ്രകാരം മരങ്ങൾ മുറിക്കുന്നതിനും മറ്റ് ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.