മസ്ക്കറ്റ് ഗവർണറേറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്ക്കറ്റ് ഗവർണറേറ്റിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മസ്ക്കറ്റ് എക്സ്പ്രസ് വേയിൽ മീഡിയ ബ്രിഡ്ജിന് ശേഷമുള്ള ഭാഗത്താണ് നിയന്ത്രണമുള്ളത്. ഇന്ന് മുതൽ മെയ്‌ 22 ഞായറാഴ്ച വരെ നിയന്ത്രണം തുടരും. റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിന്റെ ഭാഗമയാണ് നിയന്ത്രണമുള്ളത്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.