ഒമാനിൽ പൊടിക്കാറ്റ് ഗുരുതരമാകില്ല

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഗുരുതരമാകില്ലെന്ന് ഒമാൻ മെട്രോളജി അറിയിച്ചു. ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിൽ അനുഭവപ്പെടുന്ന അത്രയും രൂക്ഷമായ നിലയിൽ രാജ്യത്ത് പൊടിക്കാറ്റ് ഭീക്ഷണി ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുന്നത് കാരണം രാജ്യത്തിന്റെ പല ഭാഗത്തും മൂടൽ മഞ്ഞ് അനഭവപ്പെടും. ഇത് കാഴ്ച പരിധി കുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മിക്ക ഗവർണറേറ്റിലും ഇത്തരത്തിലുള്ള സാധ്യതയുണ്ട്. അത് കൊണ്ട് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം എന്നാണ് അധികൃതർ നൽക്കുന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.