ഒമാനിൽ നിർത്തിയിട്ടിരുന്ന കാരവാന് തീപിടിച്ച് അപകടമുണ്ടായി. അൽ ദാഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം. ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ ഫാര്ഖ് പ്രദേശത്താണ് സംഭവമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍, സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്കി.