ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി

ഒമാനിൽ കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പൂർണ്ണമായും ഒഴിവാക്കി. സുപ്രീം കമ്മിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. പൊതു ഇടങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ഇനി മുതൽ നിർബന്ധമായിരിക്കില്ല.അ​തേ സമയം എല്ലാവരും കോവിനെതിരെയുള്ള മുൻകരുതൽ നൽപടികൾ സ്വീകരിക്കേണ്ടതാണെന്ന്​ നിർദ്ദേശിച്ചു.

പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ആളുകൾ വീട്ടിൽ തന്നെ കഴിയണം. കോവിഡ്​ രോഗിയുമായി സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി അഭ്യർഥിച്ചു.

പ്രവാസികളും സ്വദേശികളും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.