ഒമാനിൽ വരുന്ന ജൂൺ മാസം മുതൽ ആഗസ്റ്റ് വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും വിശ്രമം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. കൺസ്ട്രക്ഷൻ മേഖലകളിൽ പണിയെടുക്കുന്നവർക്കാകും പ്രധാനമായും അനുകൂല്യം അനുവദിക്കുക. ഒമാൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെയാകും തൊഴിലാളികൾക്ക് വിശ്രമം നൽകുക. ഈ കാലയളവിൽ ഒമാനിൽ അന്തരീക്ഷ താപനില വലിയ രീതിയിൽ വർധിക്കുന്ന സാഹചര്യം മുൻനിർത്തിയാണ് തീരുമാനം. നിർദ്ദേശം പാലിക്കാത്ത കമ്പനികൾക്കെതിരെ തൊഴിൽ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.