ഒമാനിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ വിതരണം നടത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. എയർ ഫോഴ്സ് അധികൃതരുടെ സാമൂഹിക സുരക്ഷ നടപടികളുടെ ഭാഗമായാണ് ആവശ്യ വസ്തുക്കളുടെ വിതരണം നടത്തിയത്. അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അൽ കൗറിൽ നദ്ൻ മേഖലയിലാണ് പദ്ധതി നടപ്പിലാക്കിയത്. റോഡ് മുഖേന ആവശ്യവസ്തുക്കൾ ലഭ്യമാക്കുവാൻ കഴിയാത്ത മേഖലയാണിത്. ഈ സാഹചര്യത്തിലാണ് റോയൽ ആർമിയുടെ സഹകരണത്തോടെ ഭക്ഷ്യ വിതരണം നടന്നത്.