ഒമാനിൽ കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾക്കിടയിലുള്ള സമയ പരിധി കുറച്ചു. നിലവിൽ ആദ്യ ഡോസ് എടുത്തിട്ട് 6 ആഴ്ചകൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കുന്നത്. ഇനിമുതൽ ഇത് 4 ആഴ്ചയായി കുറയും. നാളെ (സെപ്റ്റംബർ 15) മുതൽ പുതിയ നിർദ്ദേശം നിലവിൽ വരും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് തരാസുധ് + ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് തന്നെ രണ്ടാമത്തെ ഡോസും ബുക്ക് ചെയ്യാനാകും.