ഒമാനിൽ ജയിൽ മോചിതരായത് ആയിരത്തിൽ അധികം പേർ

ഒമാനിൽ ഗുരുതരമല്ലാത്ത കേസുകളിൽ ഉൾപ്പെട്ടും, പിഴ തുക അടയ്ക്കാൻ കഴിയാതെയും ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കുന്നതിനായുള്ള ഫാഖ് ഖുർബ പദ്ധതി പ്രകാരം ഈ വർഷം ആയിരത്തിലധികം പേർ ജയിൽ മോചിതരായി. പദ്ധതിയുടെ ഒൻപതാം എഡിഷൻ ആണ് ഇപ്പോൾ നടക്കുന്നത്. മോചനം ലഭിച്ചവരിൽ ഇന്ത്യക്കാർ അടക്കം നൂറ് കണക്കിന് പ്രവാസികളും ഉൾപ്പെടുന്നുണ്ട്.

മസ്ക്കറ്റ് ഗവർണറേറ്റിൽ നിന്നുമാണ് ഏറ്റവുമധികം പേർക്ക് ( 209) മോചനം ലഭിച്ചത്. വടക്കൻ ബാതിനാ – 194, തെക്കൻ ശർഖിയ – 148, തെക്കൻ ബാതിനാ – 117, അൽ ബുറൈമി – 98, അൽ ദഖിലിയ – 78, ദോഫാർ – 72, അൽ ദാഹിറ – 57, വടക്കൻ ശർഖിയ – 49, മുസന്തം – 9, അൽ വുസ്ത – 4 എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ ജയിൽ മോചനം ലഭിച്ചവരുടെ എണ്ണം.