ഒമാനിൽ കോവിഡ് രോഗവ്യാപനം പൂർണമായും നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തന ചുമതലയുണ്ടായിരുന്ന സുപ്രീം കമ്മിറ്റി പിരിച്ചു വിട്ടു. ഇത്രയും അപകടകരമായ ഒരു വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക ഇടപെടലുകൾ ആണ് സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരുന്നത്. ലോകത്തിന് തന്നെ മാതൃകായായ രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുപ്രീം കമ്മിറ്റി അംഗങ്ങൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് നന്ദി അറിയിച്ചു. ഇനിമുതൽ ഒമാൻ ആരോഗ്യ മന്ത്രാലയം നേരിട്ടാകും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക.