കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി : വാക്സീനെടുക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാം

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിൽ വാക്സീനെടുക്കാത്തവര്‍ക്കും ഇനി ഒമാനില്‍ പ്രവേശിക്കാം. ആരോഗ്യമന്ത്രാല ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും കഴിഞ്ഞ മാസം സുപ്രീം കമ്മിറ്റി എടുത്ത് കളഞ്ഞിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയിരുന്നു. വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഇ മുഷ്രിഫ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ രേഖകളൊന്നും ഇനി ഒമാനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമില്ല.