ഒമാനിൽ 2020-2021 കാലത്തെ വാഹനങ്ങളുടെ പിഴ ഒഴിവാക്കുമെന്ന് ആര്‍ഒപി

ഒമാനിൽ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ 2020-2021 കാലത്തെ പിഴകളും ഫീസുകളും ഒഴിവാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്‌ (ആര്‍ഒപി). സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു സുല്‍ത്താന്‍ വാഹനങ്ങളുടെയും മറ്റും പിഴ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്.