ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള നറുക്കെടുപ്പ് ഞായറാഴ്ച നടക്കും. അപേക്ഷകരുടെ എണ്ണം നിശ്ചിത ക്വോട്ടയേക്കാൾ മൂന്നിരട്ടി വർധിച്ച സാഹചര്യത്തിലാണ് ഓട്ടോമാറ്റിക് നറുക്കെടുപ്പിലൂടെ ഹജ്ജ് യാത്രക്കാരെ കണ്ടെത്തുന്നത്. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് നറുക്കെടുപ്പിന് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവർ മൂന്നു ദിവസത്തിനുള്ളിൽ ഒമാനിലെ അംഗീകൃത ഹജ്ജ് കമ്പനികളുമായി ഇലക്ട്രോണിക് സംവിധാനം വഴി കരാറിൽ എത്തണമെന്നും മന്ത്രാലത്തിന്റെ അറിയിപ്പിൽ പറയുന്നു.