ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള നറുക്കെടുപ്പ് ഞായറാഴ്ച

ഈ ​വ​ർ​ഷം ഒമാനിൽ നിന്ന് ഹ​ജ്ജി​ന് പോ​വു​ന്ന​വ​ർ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നി​ശ്ചി​ത ക്വോ​ട്ട​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ട്ടോ​മാ​റ്റി​ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഹ​ജ്ജ് യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​ത്. ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​ർ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ലെ അം​ഗീ​കൃ​ത ഹ​ജ്ജ് ക​മ്പ​നി​ക​ളു​മാ​യി ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി ക​രാ​റി​ൽ എ​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​ത്തി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.