ഒമാനിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ഒമാനിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 500ൽ അധികം പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്. സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം 521 പേർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായി. അത് കൊണ്ട് തന്നെ കുളങ്ങളിലും, മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നവർ നിർബന്ധമായും കൃത്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.