ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില 50°C കുവൈത്തിൽ രേഖപ്പെടുത്തിയതായി, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് നഗരമായ അൽ ജഹ്റയിലാണ് 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ആഗോള താപനില സൂചിക അനുസരിച്ച്, ഞായറാഴ്ച അൽ ജഹ്റ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി, തുടർന്ന് അൽ വഫ്ര നഗരം 49.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
കുവൈറ്റ്, തെക്കൻ ഇറാഖിന്റെ ചില ഭാഗങ്ങൾ, കിഴക്ക്, വടക്കുകിഴക്കൻ സൗദി അറേബ്യ എന്നിവയ്ക്ക് പുറമേ, നിലവിൽ വളരെ ചൂടുള്ള വായു ബാധിച്ചിരിക്കുന്നു, അതിന്റെ ആഘാതം ഈ ആഴ്ചയിലുടനീളം തുടരുമെന്നും ഒപ്പം താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലും പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 25 ന് കുവൈറ്റ് നഗരമായ നവാസിബിൽ 53.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു, അതിനുശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയായി ഇറാനിലെ അഹ്വാസിലും അൽ അമിദിയയിലും 50.1 ഡിഗ്രി സെൽഷ്യസും കുവൈറ്റിലെ ജഹ്റയിൽ 49.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.