മസ്ക്കറ്റിലെ റോയൽ ഒമാൻ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് അടിയന്തിരമല്ലാത്ത സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സർജിക്കൽ, അനസ്തേഷ്യ, നഴ്സിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് പുനരാരംഭിക്കുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കും.