മാസപ്പിറവി ദൃശ്യമായി : ഒമാനില്‍ ബലിപെരുന്നാള്‍ ഒമ്പതിന്
ഒമാനിൽ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ ഒമ്പതിന് ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.