ഒമാനിൽ പുതുതായി 45 കോവിഡ് കേസുകൾ ; 84 പേർക്ക് രോഗമുക്തി; പുതിയ കോവിഡ് മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,268 ആയി. ഇതിൽ 2,93,498 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 96.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 84 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് പുതിയതായി ആർക്കും ജീവൻ നഷ്ടമായിട്ടില്ല. ഇതുവരെ വൈറസ് ബാധിതരായി 4090 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 56 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 28 പേർ ഐസിയുവിലാണ്.