ഒമാനിൽ ഗർഭിണികളായ സ്ത്രീകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നിന്ന് വാക്സിൻ സ്വീകരിക്കാം . ലോകാരോഗ്യ സംഘടനയുടെ ‘അന്താരാഷ്ട്ര രോഗ സുരക്ഷാ’ ദിനചാരണത്തോട് അനുബന്ധിച്ചാണ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കുന്നത്. പ്രവാസികളായ സ്ത്രീകൾക്കും ഇതിനുള്ള സൗകര്യം ലഭിക്കും. മസ്ക്കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് സെപ്റ്റംബർ 18 നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാകും പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ നടക്കുക.