മസ്കത്ത്: തെക്കൻ ബാതിന ഗവർണറേറ്റിൽ കനത്ത മഴയിൽ തകർന്ന വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചു.
തെക്കൻ ബാതിന പ്രദേശങ്ങളിലെ 95 ശതമാനം തകർന്ന റോഡുകളും വടക്കൻ ബാതിന പ്രദേശങ്ങളിലെ 98 ശതമാനവും മുസന്തം ഗവർണറേറ്റിൽ 99 ശതമാനവും പുനഃസ്ഥാപിച്ചതായി ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.
തെക്കൻ ബാതിന ഗവർണറേറ്റിലെ വൈദ്യുതി സേവനവും മാലിന്യ സംസ്കരണ സേവനവും 95 ശതമാനവും ജലം, മലിനജല സേവനങ്ങൾ 99 ശതമാനവും പൂർണമായി പുനഃസ്ഥാപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മോശമായ കാലാവസ്ഥ ബാധിച്ച 29 സ്റ്റേഷനുകളിൽ 17 ടെലികമ്മ്യൂണിക്കേഷൻ സ്റ്റേഷനുകളുടെ സേവനം പുനഃസ്ഥാപിച്ചു. കൂടാതെ 12 സ്റ്റേഷനുകളിൽ സേവനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അധികാരികൾ കൂട്ടിച്ചേർത്തു.