ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യത

മസ്‌കറ്റ്:സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ കൊടുംങ്കാറ്റിന് സാധ്യത.

അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലും ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയും ചിലപ്പോൾ സജീവമായ കാറ്റും താഴ്‌വരകളുടെ ഒഴുക്ക്തുടരുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി.