മസ്കത്ത്:ഒമാനിൽ പ്രവാസി വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു.നോർത്ത് അൽ ഷർഖിയ പ്രദേശത്തെ ഭൂഗർഭ ജലസംഭരണിയിലാണ് പ്രവാസി മുങ്ങി മരിച്ചത്.
അൽ-ഖാബിലിലെ വിലായത്തിലെ ഫാമിലെ ഭൂഗർഭ ജലസംഭരണിയിൽ മുങ്ങിമരിച്ചത് ഏഷ്യക്കാരനാണെന്ന് നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ രക്ഷാസംഘം റിപ്പോർട്ടിലൂടെ വ്യക്തമാക്കി.മറ്റ് വിവരങ്ങൾ ലഭ്യമല്ല.