മസ്കത്ത്: ദോഫർ ഗവർണറേറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സുപ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്കായി മൂന്ന് ടെൻഡറുകൾ നൽകി.
ദോഫർ ഗവർണറേറ്റിലെ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന ചില സുപ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനുമായി ദോഫർ മുനിസിപ്പാലിറ്റി വികസന പദ്ധതികൾക്കായി മൂന്ന് ടെൻഡറുകൾ നൽകുന്നതായി ഒമാൻ ന്യൂസ് ഏജൻസി പ്രസ്താവനയിലൂടെ അറിയിച്ചു.
ആറ്റിൻ സ്ട്രീറ്റിലെയും നവംബർ 18 സ്ട്രീറ്റിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് രൂപകൽപ്പന ചെയ്ത ആറ്റിൻ റൗണ്ട് എബൗട്ട് ടണലിന്റെ നിർമ്മാണമാണ് ആദ്യ പദ്ധതി ലക്ഷ്യമിടുന്നത്.