മസ്കത്ത്: ഒമാനിൽ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ദോഫർ പ്രദേശത്ത് രണ്ട് കള്ളക്കടത്തുകാരിൽ നിന്നാണ് 13 കിലോഗ്രാം ഹാഷിഷ്, റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടിയത്.
13 കിലോഗ്രാം ഹാഷിഷാണ് ആഫ്രിക്കൻ പൗരത്വമുള്ള രണ്ട് കള്ളക്കടത്തുകാരിൽ നിന്നും ദോഫർ ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ പിടികൂടിയത്.
പിടികൂടിയവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് ആർഒപി അറിയിച്ചു.