മഴയെത്തുടർന്ന് വാദി ദർബത്ത് താൽക്കാലികമായി അടച്ചു

മസ്‌കത്ത്: കനത്ത മഴയും താഴ്‌വരകളിലൂടെയുള്ള കനത്ത ഒഴുക്കും കണക്കിലെടുത്ത് വാദി ദർബത്ത് താൽക്കാലികമായി അടച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് (സിഡിഎഎ) വാദി ദർബത്ത് ഒഴിപ്പിച്ച് താൽക്കാലികമായി അടയ്ക്കാനുള്ള ഉത്തരവിറക്കിയത്.

നിലവിലെ സാഹചര്യത്തിൽ പ്രദേശവാസികളോട് മുൻകരുതൽ സ്വീകരിക്കാൻ സിഡിഎഎ മുന്നറിയിപ്പ് നൽകി. അതോടൊപ്പം ജീവൻ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ നിലനിർത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു