മസ്കത്ത്: കുട്ടികൾക്കായുള്ള സ്പോർട്സ് കാരവൻ പ്രവർത്തനങ്ങൾക്ക് ഇബ്രി
വിലായത്തിൽ തുടക്കമായി. സാംസ്കാരിക, കായിക വകുപ്പിന്റെ സഹകരണത്തോടെ അൽ ബാന സ്പോർട്സ്, കൾച്ചറൽ ആൻഡ് സോഷ്യൽ ടീം സംഘടിപ്പിക്കുന്ന സ്പോർട്സ് കാരവന്റെ പ്രവർത്തനങ്ങളും പരിപാടികളും വെള്ളിയാഴ്ച അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്ത് അൽ ബനാ പട്ടണത്തിൽ ആരംഭിച്ചു.
സ്പോർട്സ് കാരവന്റെ പ്രവർത്തനങ്ങൾ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്. 15 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി 5 കിലോമീറ്റർ ദൂരം സൈക്കിൾ റേസ്, കൂടാതെ 15 വയസും അതിൽ കൂടുതലുമുള്ള യുവാക്കൾക്കായി 7 കിലോമീറ്റർ പർവ്വതാരോഹണം, റിലേ റേസിന് പുറമെ ഷോട്ട്പുട്ട് മത്സരവും ബാസ്കറ്റ് ബോളും സ്പോർട്സ് കാരവന്റെ ഭാഗമായി നടത്തുന്നു.
പരിപാടികളിൽ കുട്ടികൾക്കായുള്ള സ്റ്റോറിടെല്ലർ സെഷനുകളും സാംസ്കാരിക പരിപാടിയും ഉൾപ്പെടുന്നു, അതോടൊപ്പം പദ്ധതിയുടെ ഭാഗമായി വിവിധ സാംസ്കാരിക മത്സരങ്ങളും സംഘടിപ്പിക്കുന്നു.