സെസാദ് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ സ്റ്റേഷൻ പദ്ധതി പൂർത്തികരിച്ച് ഒമാൻ

മസ്‌കത്ത്: സെസാദ് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ സ്റ്റേഷൻ പദ്ധതി ഒമാനിൽ പൂർത്തികരിച്ചു. ദുഖുമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ലൈറ്റ് ഇൻഡസ്ട്രീസ് ഏരിയയിൽ 2.6 ദശലക്ഷം ഒമാൻ റിയാൽ ചെലവിൽ 60 എംവിഎ ശേഷിയുള്ള പ്രധാന ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ പദ്ധതി പൂർത്തിയായി.

ഒമാനി സ്റ്റാൻഡേർഡ് അനുസരിച്ച് ഏറ്റവും പുതിയ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ദുഖുമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ വൈദ്യുതി, ജല നിയന്ത്രണ വകുപ്പിന്റെ ചുമതലയുള്ള എഞ്ചിനീയർ സഈദ് ബിൻ അഹമ്മദ് ബാനി അറബ ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.