ഒമാനിൽ 41 പേർക്ക് കൂടി പുതുതായി കോവിഡ്; 71 പേർക്ക് രോഗമുക്തി; 2 മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,309 ആയി. ഇതിൽ 2,93,618 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 96.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 120 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് പുതിയതായി രണ്ട് പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതുവരെ വൈറസ് ബാധിതരായി 4092 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 55 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 27 പേർ ഐസിയുവിലാണ്.